പെരിയ: കേന്ദ്രസര്‍വകലാശാലയില്‍ അംബേദ്കര്‍ ജയന്തി ആഘോഷം വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. അംബേദ്കര്‍ രാഷ്ട്രത്തിന് നല്കിയ മഹത്തായ സംഭാവനകളെക്കുറിച്ചും സമൂഹത്തിന്റെ പുരോഗതിക്കായി മുന്നോട്ടുപോകാനുള്ള വഴികളെക്കുറിച്ചും ചിന്തിക്കേണ്ട അവസരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ അബേദ്കര് ദേശീയ സ്വത്താണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
കര്‍ണാടക ചാമരാജ്നഗര വൈസ് ചാന്‍സലര്‍ പ്രഫ. എം.ആര്. ഗംഗാധർ മുഖ്യപ്രഭാഷണം നടത്തി. ഭാരതം സൃഷ്ടിച്ച കാലാതീതനായ നേതാവാണ് അംബേദ്കറെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും പ്രഫ. എം.ആര്. ഗംഗാധര്‍ അഭിപ്രായപ്പെട്ടു.
രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രഫ. വി.ബി. സമീര്‍ കുമാര്‍, പരീക്ഷാ കണ്ട്രോളര് ഡോ. ആര്. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രഫ. ജോസഫ് കോയിപ്പള്ളി, സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ് ചെയര്‍പേഴ്സണ്‍ പ്രഫ. എസ്. ആശ, ഡോ. രവികുമാര്‍ കണപര്തി എന്നിവര്‍ പ്രസംഗിച്ചു.